Connect with us

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

ആരോപണ വിധേയര്‍ക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയ സ്ത്രീയോട്, ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടില്‍ പോയി ഭര്‍ത്താവിനോട് പറഞ്ഞാല്‍ മതിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ധാര്‍ഷ്യത്തോടെ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Published

|

Last Updated

കണ്ണൂര്‍ |  പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ശ്രീജിത്ത് കൊടേരി കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആയിരിക്കെയാണ് പരാതിക്ക് ആധാരമായ സംഭവം.

സംഭവത്തിന്റെ വിഡീയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഒരു കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ സ്ത്രീയോട് മോശം ഭാഷാ പ്രയോഗമുള്‍പ്പടെ നടത്തിയെന്ന് ആരോപിച്ചാണ് പരാതി.

പരാതിക്കാരി സംഭവസമയം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരോപണ വിധേയര്‍ക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയ സ്ത്രീയോട്, ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടില്‍ പോയി ഭര്‍ത്താവിനോട് പറഞ്ഞാല്‍ മതിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ധാര്‍ഷ്യത്തോടെ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
തനിക്കെതിരെ ശ്രീജിത്ത് കൊടേരി അന്യായമായി കേസെടുക്കുകയും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയാറായില്ലെന്നും മോശമായി പെരുമാറിയെന്നും യുവതി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Content Highlights: The Kerala Human Rights Commission ordered an investigation against Kannur Crime Branch DySP Sreejith Koderi. The action follows allegations of misbehavior towards a female complainant at the police station. Video evidence captured during the incident has surfaced, prompting the probe.

 

---- facebook comment plugin here -----

Latest