Connect with us

National

അചന്ത ശരത് കമലിന് ഖേ​ൽ ര​ത്ന; അർജുന അവാർഡ് പട്ടികയിൽ മലയാളി താരങ്ങളായ എൽദോസും പ്രണോയിയും

ഈ വർഷം അർജുന അവാർഡിന് ഒരു ക്രിക്കറ്റ് താരത്തിന്റെയും പേര് ശുപാർശ ചെയ്തിട്ടില്ല

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയുടെ സ്റ്റാർ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലിന് ഖേ​ൽ ര​ത്ന പു​ര​സ്കാ​രം ന​ൽ​കാ​ൻ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി. മ​ല​യാ​ളി ട്രി​പ്പി​ൾ ജ​ന്പ് താ​രം എ​ൽ​ദോ​സ് പോ​ൾ, ബാ​ഡ്മി​ന്‍റ​ൺ പ്ര​തി​ഭ എ​ച്ച്. എ​സ്. പ്ര​ണോ​യ് എ​ന്നി​വ​രുൾപ്പെടെ 25 പേരുടെ പട്ടിക അ​ർ​ജു​ന പു​ര​സ്കാ​രത്തിനായും സമർപ്പിച്ചു. ഖേൽരത്ന പട്ടികയിൽ അചന്ത ശരത് കമാലിന്റെ പേര് മാത്രമാണുള്ളത്.

ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അചന്ത ശരത് കമാൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. രണ്ട് തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ശരത്തിന്റെ പേരിലാണ്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രണ്ട് വീതം വെങ്കലം നേടിയിട്ടുണ്ട്. ഖേൽരത്‌ന ലഭിക്കുന്ന രണ്ടാമത്തെ ടേബിൾ ടെന്നീസ് താരമായിരിക്കും ശരത് കമൽ. മാണിക ബത്രയ്ക്ക് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ലക്ഷ്യ സെൻ, നിഖത് സരീൻ, ചെസ് താരം ആർ പ്രഗ്യാനന്ദ്, ഗുസ്തി താരം അൻഷു മാലിക്, സരിതാ മോർ എന്നിവരുൾപ്പെടെ 25 പേരുകളാണ് അർജുനാ അവർഡിനായി സമർപ്പിച്ചത്. ഈ പട്ടികയിലാണ് മലയാളി താരങ്ങളായ എൽദോസ് പോളും പ്രണോയിയും ഉൾപപ്പെട്ടത്. ഈ വർഷം അർജുന അവാർഡിന് ഒരു ക്രിക്കറ്റ് താരത്തിന്റെയും പേര് ശുപാർശ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​ണോ​യ്, തോ​മ​സ് ക​പ്പ് വേ​ദി​യി​ൽ ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചാ​ണ് ഈ ​കാ​യി​ക​വ​ർ​ഷം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ആ​ദ്യ​മാ​യി തോ​മ​സ് ക​പ്പ് നേ​ടി​യ​ത് ക്വാ​ർ​ട്ട​ർ, സെ​മി പോ​രാ​ട്ട​ങ്ങ​ളി​ലെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​ണോ‌‌​യ് ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ മി​ക​വി​ലാ​ണ്. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, യൂ​ത്ത് ഒ​ളി​ന്പി​ക്സ്, ബി​ഡ​ബ്യൂ​എ​ഫ് ഗ്രാ​ൻ പ്രി, ​ബി​ഡ​ബ്യൂ​എ​ഫ് വേ​ൾ​ഡ് ടൂ​ർ എ​ന്നീ വേ​ദി​ക​ളി​ലും താ​രം തി​ള​ങ്ങ​യി​ട്ടു​ണ്ട്.

2022 ബ​ർ​മിം​ഗ്ഹാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ട്രി​പ്പി​ൾ ജ​ന്പ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ എ​ൽ​ദോ​സ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്. ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും എ​ൽ​ദോ​സി​ന്‍റെ പേ​രി​ലാ​ണ്.

അർജുൻ അവാർഡ് നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടവർ:

എച്ച്എസ് പ്രണോയ് (ബാഡ്മിന്റൺ), എൽദോസ് പോൾ (അത്‌ലറ്റിക്‌സ്), സീമ പുനിയ (അത്‌ലറ്റിക്‌സ്), അവിനാഷ് സാബിൾ (അത്‌ലറ്റിക്‌സ്), ലക്ഷ്യ സെൻ (ബാഡ്മിന്റൺ), അമിത് പംഗൽ (ബോക്‌സിംഗ്), നിഖത് സരീൻ (ബോക്‌സിംഗ്), ഭക്തി കുൽക്കർണി (ചെസ്), ആർ പ്രജ്ഞാനാനന്ദ് (ചെസ്സ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), സുശീലാ ദേവി (ജൂഡോ), സാക്ഷി കുമാരി (കബഡി), നയൻ മോണി സൈകിയ (ലോൺ ബോൾ), സാഗർ ഒവൽക്കർ (മല്ലകാംബ്), ഇലവേനിൽ വാളറിവൻ (ഷൂട്ടിംഗ്), ഓം പ്രകാശ് മിതർവാൾ (ഷൂട്ടിംഗ്), ശ്രീജ അകുല (ടേബിൾ ടെന്നീസ്), വികാസ് താക്കൂർ (ഭാരോദ്വഹനം), അൻഷു മാലിക് (ഗുസ്തി), സരിതാ മോർ (ഗുസ്തി), പർവീൺ (വുഷു), മൻഷി ജോഷി (പാരാ ബാഡ്മിന്റൺ), തരുൺ ധില്ലൻ (പാരാ ബാഡ്മിന്റൺ), സ്വപ്നിൽ പാട്ടീൽ (പാരാ നീന്തൽ) , ജെർലിൻ അനിക ജെ (ബധിര ബാഡ്മിന്റൺ).

Latest