Connect with us

National

അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ ഖലീലുൽ ബുഖാരി തങ്ങൾക്ക് ഊഷ്മള സ്വീകരണം

സർവകലാശാലയിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് തങ്ങൾ എത്തിയത്

Published

|

Last Updated

ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് അലിഗഡ് യൂണിവേഴ്സിറ്റിയിലെത്തിയ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളെ യൂണിവേഴ്സിറ്റി സെൻ്റിനറി കവാടത്തിൽ മ്യൂസിയോളജി വിഭാഗം ചെയർമാൻ ഡോ. അബ്‌ദുറഹീമിൻ്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

അലിഗഡ് | അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നാളെയും (സെപ്തംബർ 26) മറ്റന്നാളുമായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മഅ്ദിൻ അക്കാദമി ചെയർമാനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി. സമ്മേളന സംഘാടക സമിതി പ്രതിനിധികളും സർവകലാശാലയുമായി ബന്ധപ്പെട്ട പ്രമുഖരും ചേർന്നാണ് തങ്ങളെ സ്വീകരിച്ചത്.

അലിഗഡ് യൂണിവേഴ്‌സിറ്റി മ്യൂസിയോളജി വിഭാഗം ചെയർമാൻ ഡോ. അബ്‌ദുറഹീം, ഫോറിൻ ലാംഗ്വേജ് പ്രൊഫസർ ഡോ. സുബൈർ, എക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ എൻ പി അബ്‌ദുൽ അസീസ്, ഡോ. റഫ്‌സൽ ബാബു, തൗസീഫ് റസ ജാർഖണ്ഡ്, അൽമാസ് വെസ്റ്റ് ബംഗാൾ, വഖാർ കശ്മീർ, അഖീൽഖാൻ ഉത്തർപ്രദേശ്, റസാ മുസഫർ ബീഹാർ, ഇർഷാദ്, ഇഖ്ബാൽ കാശ്മീർ, മുഹമ്മദ് ശബീബ് ആൻഡമാൻ, സിനാൻ ആൻഡമാൻ, താഹിർ കശ്മീർ, നസീം അദനി, നദീം അദനി എന്നിവർ നേതൃത്വം നൽകി.

ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമ്പത്തിക സ്ഥിതി, നേരിടുന്ന വെല്ലുവിളികൾ, ലഭ്യമായ അവസരങ്ങൾ, നയപരമായ ശുപാർശകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രബന്ധമവതരിപ്പിക്കും. അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ സെന്റർ ഫോർ പ്രമോഷൻ ഓഫ് എജുക്കേഷണൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്‌മെന്റ് ഓഫ് ഇന്ത്യൻ മുസ്‌ലിംസ് (CEPECAMI) ആണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

Content Highlights: Syed Ibrahimul Khaleelul Bukhari was warmly received at Aligarh Muslim University. He will present a paper at the international conference. CEPECAMI is organizing the event.

Latest