Connect with us

kerala sahityolsav 22

കേരള സാഹിത്യോത്സവ് സ്വാഗത സംഘം യോഗം നാളെ

എസ് എസ് എഫ് സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

Published

|

Last Updated

കൊച്ചി | സെപ്തംബർ രണ്ട് മുതൽ 10 വരെ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ 29ാം എഡിഷന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് നാളെ സ്വാഗത സംഘം യോഗം ചേരുന്നു. വൈകിട്ട് നാലിന് പെഴക്കാപ്പിള്ളി കെ വൈ എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ എസ് എസ് എഫ് സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

ഓരോ സമിതിയുടെയും ചെയർമാൻമാരും കൺവീനർമാർമാരും പങ്കെടുക്കും. ഏഴിന് മൂവാറ്റുപുഴ സോൺ അടിസ്ഥാനത്തിലുള്ള പ്രാദേശിക സ്വാഗതസംഘം യോഗം നടക്കുമെന്നും  സ്വാഗത സംഘം ചെയർമാൻ സി ടി ഹാശിം തങ്ങൾ, ജനറൽ കൺവീനർ എം പി അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി അറിയിച്ചു.