Connect with us

Kerala

ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്മെന്റ് നടത്തി കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടി: മന്ത്രി

അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Published

|

Last Updated

അടൂര്‍ | ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്മെന്റ് നടത്തി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളം പ്രളയത്തിന്റെ സമയത്ത് പകച്ചു നിന്നപ്പോള്‍ ഏറ്റവും ഫലപ്രദമായി ദുരന്തമുഖത്ത് ഇടപെട്ട സേനയാണ് ഫയര്‍ ഫോഴ്സ്.

ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കി സേനയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നാലുകോടി 81 ലക്ഷം രൂപ ചെലവിലാണ് അടൂര്‍ ഫയര്‍ സ്റ്റേഷന്‍ പൂര്‍ത്തിയാക്കുന്നത്. സമയബന്ധിതമായി ഫയര്‍ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കറുടെ ഇടപെടലില്‍ മികച്ച വികസനമാണ് അടൂരില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.