Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ഇതോടെ ഇന്ന് 640 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ഗ്രാമിന് 50 രൂപ കൂടി ഒരു ഗ്രാമിന്  14,025 രൂപയിലെത്തി. പവന് 400 രൂപ കൂടി ഒരു പവന് 1,12,200 രൂപയാണ് വില.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്നിരുന്നു. ഇതോടെ ഇന്ന് 640 രൂപയാണ് കൂടിയത്.

ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Content Highlights:
Gold prices in Kerala have surged to a new record high with a significant increase recorded this afternoon. The price of one gram of gold rose by 50 rupees to reach 14,025 rupees while a sovereign now costs 1,12,200 rupees. This marks the highest rate of the month following a consistent upward trend since prices first crossed the one-lakh mark in December.

Latest