Kerala
സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; സഹോദരീ ഭർത്താവിനെ അഡി പ്രൈവറ്റ് സെക്രട്ടറിയാക്കി
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിനെതിരേ യു ഡി എഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു.
കണ്ണൂര്‍| വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിനെതിരേ യു ഡി എഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു. അതേ മുന്നണിയിൽനിന്നുതന്നെ ഇതേ രീതിയിലുള്ള നിയമനങ്ങൾ വന്നത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
Content Highlights:
A controversy has erupted following the appointment of Benny Thomas, the brother-in-law of Kerala Electricity Minister Sunny Joseph, to his personal staff as Additional Private Secretary. The minister’s office defended the decision, stating that Thomas was selected due to his long-standing political career as a DCC General Secretary. However, Left-wing groups have launched a massive campaign on social media, alleging nepotism in the high-profile appointment.







