Kerala
കൂടരഞ്ഞി കൊലപാതകം; 40 വർഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്,കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
ലൈംഗികമായി ഉപദ്രവിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.
കോഴിക്കോട്| കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്നാണ് തിരുവമ്പാടി പോലീസ് കണ്ടെത്തി.
ലൈംഗികമായി ഉപദ്രവിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് പ്രതി മുഹമ്മദ് സ്റ്റേഷനിലെത്തി രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായി വെളിപ്പെടുത്തിയത്. പക്ഷേ,അന്ന് കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിരുന്നില്ല.
1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പോലീസില്‍ മുഹമ്മദലി നല്‍കിയ മൊഴി. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നല്‍കിയിരുന്നു.







