Connect with us

National

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

പാർട്ടിയുടെ ഭാഗത്തുനിന്ന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അണ്ണാമലൈ അത് നിരസിച്ചതായാണ് സൂചന

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അണ്ണാമലൈ രാജിക്കത്ത് സമര്‍പ്പിച്ചത്. മാന്യമായ രീതിയില്‍ പാര്‍ട്ടി വിട നല്‍കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നടന്‍ രജനീകാന്തുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.

ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍  വൈകുന്നേരം നാലു മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ ഭാഗത്തുനിന്ന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അണ്ണാമലൈ അത് നിരസിച്ചതായാണ് സൂചന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിലാണ് അണ്ണാമലൈയുടെ ഈ നീക്കം. ആകെയുള്ള 234 സീറ്റുകളില്‍ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാനായത്.

Content Highlights:
Former Tamil Nadu BJP president K Annamalai has resigned from the party following a meeting with national leader Nitin Nabin. Speculation suggests that Annamalai plans to launch a new political party or a non-political organization in collaboration with superstar Rajinikanth. Although the BJP leadership offered him a Rajya Sabha seat to retain him, he reportedly rejected the offer and is scheduled to meet Union Home Minister Amit Shah. This major political development comes just a month after the Tamil Nadu assembly elections, where the BJP managed to secure only one out of 234 seats.

 

Latest