Connect with us

National

സുപ്രീംകോടതിയില്‍ പുതുതായി അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീംകോടതിയില്‍ പുതുതായി നിയമിതരായ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജസ്റ്റിസ് അരുണ്‍ പള്ളി, വി.മോഹന എന്നിവരാണ് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി.

അധികാരമേറ്റ അഞ്ചില്‍ നാലു പേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരുന്നു. ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ (ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ്),ജസ്റ്റിസ് ഷീല്‍ നാഗു (പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ്), സഞ്ജീവ് സച്ച്ദേവ (മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അരുണ്‍ പള്ളി (ജമ്മുകശ്മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം കിട്ടിയത്.മുതിര്‍ന്ന അഭിഭാഷകയായ വി മോഹന സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിച്ച ഏതാനും അഭിഭാഷകരില്‍ ഒരാളാണ് വി മോഹന.

തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 22നും 27നും ഇടയില്‍ നടന്ന യോഗങ്ങളില്‍ സുപ്രീംകോടതി നല്‍കിയ ശിപാര്‍ശകള്‍ അനുസരിച്ചാണ് വിജ്ഞാപനം.

Content Highlights:
Five newly appointed judges have officially taken their oath of office at the Supreme Court of India. Chief Justice Suryakant administered the oath to Justice Sheel Nagu, Justice Sri Chandrashekhar, Justice Sanjeev Sachdeva, Justice Arun Palli, and senior advocate V Mohana. With these new inductions, the total strength of judges in the apex court has now reached thirty-eight. Four out of the five new appointees were previously serving as Chief Justices of various high courts across the country.

 

Latest