Connect with us

Kerala

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ എത്തണം : കെ മുരളീധരന്‍ എംപി

25,000 ല്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കും

Published

|

Last Updated

കോട്ടയം |  കേരള കോണ്‍ഗ്രസ് എം അടക്കം മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളും യുഡിഎഫിലേക്ക് തിരികെ വരണമെന്ന് കെ മുരളീധരന്‍ എംപി.കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ പുതുപ്പള്ളിയില്‍ പറഞ്ഞു.

നേരത്തെ, പുതുപ്പള്ളിയിലെ യുഡിഎഫ് താരപ്രചാരക പട്ടികയില്‍നിന്നും ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. തന്നെ പ്രത്യേകിച്ച് ഒരു പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. താന്‍ സ്ഥിരം സ്റ്റാര്‍ ആണ്.

പുതുപ്പള്ളിയില്‍ ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യം. 25,000 ല്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കും. ആറാം തീയതി വെടിപൊട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കരുണാകരന്‍ സ്മാരകത്തിന്റെ കാര്യങ്ങളാണ് പറയാമെന്ന് പറഞ്ഞത്. വടകരയില്‍ മത്സരിക്കുമോയെന്ന് പറയാന്‍ താന്‍ ജ്യോത്സ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Latest