Kerala
ക്യാമ്പസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥ് ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് നടപ്പാക്കും
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളിൽ ഓംബുഡ്സ്മാൻ സംവിധാനവും, അമിത രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാൻ അക്കാഡമിക് കൗൺസിലും രൂപീകരിക്കും
തിരുവനന്തപുരം | കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും റാഗിങ് പോലുള്ള സാമൂഹിക വിപത്തുകൾ തടയുന്നതിനുമായി സിദ്ധാർഥന്റെ പേരിൽ പുതിയ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ക്യാമ്പസുകളിൽ സ്റ്റുഡന്റ് ഡൈവേഴ്സിറ്റിക്ക് മുൻഗണന നൽകുമെന്നും ജെ എൻ യു മോഡലിൽ ഇന്ത്യയുടെ പരിച്ഛേദമായി ക്യാമ്പസുകളെ മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോളേജുകളിൽ റാഗിങ്ങും ആക്രമണങ്ങളും തടയുന്നതിനായി സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് പുറത്തിറക്കും. ഇതിനോടൊപ്പം സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് എന്ന പേരിൽ പുതിയ നിയമവും നടപ്പാക്കും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളിൽ ഓംബുഡ്സ്മാൻ സംവിധാനവും, അമിത രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാൻ അക്കാഡമിക് കൗൺസിലും രൂപീകരിക്കും. ബിരുദധാരികൾക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും ആരംഭിക്കും.

സാങ്കേതിക വിദ്യാഭ്യാസത്തിനായി 232.1 കോടി രൂപയും കലാസാംസ്കാരിക മേഖലയ്ക്കായി 203.93 കോടി രൂപയും വകയിരുത്തി. തൃശ്ശൂർ തേക്കൻകാട് മൈതാനം നവീകരണത്തിന് 10 കോടി രൂപയും, ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റിക്ക് 10 കോടി രൂപയും നീക്കിവെച്ചു. ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്റർ നിർമ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു. കായിക യുവജന മേഖലയ്ക്കായി 173.77 കോടി രൂപ വകയിരുത്തി. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് വിഷൻ 2036 പദ്ധതിയും നടപ്പിലാക്കും.
Content Highlights:
The 2026 Kerala budget introduces the ‘Siddharth Anti-Ragging and Student Welfare Act’ and a distress app to combat campus violence. It allocates funds for education, sports, infrastructure, and healthcare, including new medical colleges and mobile testing labs across the state.







