Connect with us

National

കെജ്‌രിവാളിന്റെ അറസ്റ്റ്: നാളെ ഡല്‍ഹിയിലെ കോടതികള്‍ക്കു മുമ്പിലേക്ക് എ എ പി മാര്‍ച്ച്

ഉച്ചക്ക് 12നാണ് മാര്‍ച്ച് സംഘടിപ്പിക്കുക. എ എ പി നിയമവിഭാഗമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അന്യായ അറസ്റ്റിനെതിരായ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. കോടതികള്‍ക്ക് മുമ്പിലേക്കും സമരം വ്യാപിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

നാളെ ഡല്‍ഹിയിലെ കോടതികള്‍ക്കു മുമ്പിലേക്ക് മാര്‍ച്ച് നടത്തും. എ എ പി നിയമവിഭാഗമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ഉച്ചക്ക് 12നാണ് മാര്‍ച്ച് സംഘടിപ്പിക്കുക.

 

Latest