Connect with us

National

ജനങ്ങളെക്കുറിച്ച് ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണം; പ്രിയങ്ക ഗാന്ധി

മഹാരാഷ്ട്രയിലെ ഉദ്ഗിര്‍ നഗരത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍

Published

|

Last Updated

മുബൈ | രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റത്തില്‍ കഷ്ടത അനുഭവിക്കുമ്പോഴും യുവാക്കള്‍ തൊഴിലില്ലായ്മയില്‍ വലയുമ്പോഴും ജനങ്ങളെക്കുറിച്ച് യാതൊരുവിധ ആകുലതകളും പ്രകടിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി.

രാജ്യത്ത് പണപ്പെരുപ്പം തടയുന്നതിനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും മോദി പരാജപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത കാര്യങ്ങളുടെ പേരും പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാന്‍ സാധ്യക്കാത്ത അവസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു. മഹാരാഷ്ട്രയിലെ ഉദ്ഗിര്‍ നഗരത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഭരണഘടന ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്ല്യ അവകാശങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഈ അവകാശങ്ങള്‍ എടുത്തുകളയാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
സ്ത്രീകളുടെ മംഗളസൂത്ര വരെ കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെയും രൂക്ഷമായി പ്രിയങ്ക വിമര്‍ശിച്ചു.രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെ സംസാരിക്കരുതെന്നും ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് തങ്ങള്‍ക്കുനേരെ വരുന്ന ആക്രമങ്ങളെ ഭയക്കുന്നില്ലെന്നും എന്നാല്‍ ഇത്തരംനുണകളെ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.