Connect with us

murder case

അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി പിടിയില്‍

പിടിയിലായത് സ്ഥിരം കുറ്റവാളി യദുകൃഷ്ണന്‍

Published

|

Last Updated

ആലപ്പുഴ | ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി പിടിയില്‍. ബംഗാള്‍ മാര്‍ഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശ് (42) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സംഭവത്തിലാണ് ഹരിപ്പാട് സ്വദേശി യദുകൃഷ്ണന്‍ (27) പിടിയിലായത്. ഇയാള്‍ പല കേസുകളിലും പ്രതിയാണ്.

യദുകൃഷ്ണന്‍ ഓപ്രകാശിനോട് കത്തികാട്ടി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അതിഥി തൊഴിലാളികള്‍ തന്നെയാണ് ഇയാളെ കുത്തിയ തെന്ന സംശയത്തില്‍ പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

മലയാളിയാണ് കുത്തിയതെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യദുകൃഷ്ണന്‍ പിടിയിലായത്. ഇയാള്‍ സ്ഥിരമായി ആളുകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

Latest