Connect with us

kc venugopal

കേരളത്തിലെ ചില സിറ്റിങ് എം പിമാര്‍ തോല്‍ക്കുമെന്ന ഒരു സര്‍വേ റിപോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് കെ സി വേണുഗോപാല്‍

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന വാര്‍ത്തകളുടെ പശ്ചാതലത്തിലാണ് പ്രതികരണം.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ ചില സിറ്റിങ് എം പിമാര്‍ തോല്‍ക്കുമെന്ന തരത്തിലുള്ള ഒരു സര്‍വേ റിപോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏതാനും എം പിമാര്‍ തോല്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന വാര്‍ത്തകളുടെ പശ്ചാതലത്തിലാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.

ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. കോണ്‍ഗ്രസിന്റെ പക്കല്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ഇല്ല. കോണ്‍ഗ്രസ് അത്തരം റിപ്പോര്‍ട്ടുമായി ചര്‍ച്ച ചെയ്തിട്ടുമില്ല. ആരുടെതാണ് റിപ്പോര്‍ട്ട് എന്നും അറിയില്ല. 2014ലും ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളയാളുകള്‍ തോറ്റുപോകുമെന്ന്. ഇതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും പൂര്‍ണമായും തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കുന്നവര്‍ വിവരമറിയുമെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest