Kerala
കായംകുളം എം എസ് എം കോളജിലെ സംഘര്‍ഷം; എട്ട് എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ കേസ്
എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അടക്കം എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ആലപ്പുഴ| കായംകുളം എം എസ് എം കോളജിലെ സംഘര്‍ഷത്തില്‍ എട്ട് എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അടക്കം എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച വിദ്യാര്‍ഥിയെ സര്‍വകലാശാല പുറത്താക്കിയതിനെ തുടര്‍ന്ന് എസ്എഫ്‌ഐ നടത്തിയ സമരമാണ് ആക്രമണത്തിലും കലാശിച്ചത്. ആക്രമണത്തില്‍ അറബിക് വിഭാഗം അധ്യാപകന്‍ അനുഷാദ്, വനിതാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വിദ്യാര്‍ഥിയായിരിക്കെ സ്വകാര്യ സ്‌കൂളില്‍ കായിക അധ്യാപകനായി ജോലി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കെ എസ് യു നല്‍കിയ പരാതിയിലാണ് സര്‍വകലാശാല ഇടപെട്ട് അല്‍ അമീനെ കോളജില്‍ നിന്നും പുറത്താക്കിയത്. ഇതില്‍ പ്രകോപിതരായി കോളജ് ഓഫീസിലേക്ക് തള്ളിക്കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു.
Content Highlights:
Police registered a non-bailable case against eight SFI leaders including district secretary Vaibhav Chakko over violence at Kayamkulam MSM College. SFI protested Al Ameen’s expulsion following a KSU complaint. The clash resulted in injuries to Arabic department faculty Anushad and women teachers.





