Connect with us

Kerala

കരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം

കേസില്‍ ഇന്നും വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡി മുമ്പാകെ വീണ്ടും ഹാജരാവണം. മെയ് ഒന്നിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വര്‍ഗീസിന് നോട്ടീസ് നല്‍കി. കേസില്‍ ഇന്നും വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്ന് ചോദ്യം ചെയ്യലിന് വിധേയനാകാനെത്തിയ വര്‍ഗീസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇ ഡി വിളിച്ചതു കൊണ്ടാണ് താന്‍ വന്നതെന്നും എന്തിനാണ് വിളിച്ചതെന്ന് ഇ ഡിയോട് ചോദിക്കണമെന്നും വര്‍ഗീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 22ന് ഹാജരാകാനാണ് ഇ ഡി വര്‍ഗീസിന് സമന്‍സ് നല്‍കിയിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അന്ന് വര്‍ഗീസ് മറുപടി നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും തുടര്‍ച്ചയായി നോട്ടീസ് നല്‍കിയെങ്കിലും വര്‍ഗീസ് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതിനാല്‍ ഇന്ന് ഹാജരാകുമെന്ന് വര്‍ഗീസ് അറിയിക്കുകയായിരുന്നു. സി പി എമ്മിന്റെ ബേങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഹാജരാക്കാനാണ് ഇ ഡി വര്‍ഗീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.