Kerala
കല്ലുപ്പാറയില്‍ 23 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച; പ്രതി ഈരാറ്റുപേട്ടയില്‍ പിടിയില്‍
സ്റ്റാന്‍ വര്‍ഗീസ് കൊലപാത കേസുകളിലടക്കം പ്രതി
കീഴ്വായ്പ്പൂര്‍ | 23 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ ഈരാട്ടുപേട്ടയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശ്ശേരി കുളക്കാട് ദര്‍ശന ഹൗസില്‍ സ്റ്റാന്‍ വര്‍ഗീസ് (30) നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 17നാണ് കല്ലൂപ്പാറ പുതുശ്ശേരിയിലെ വീട്ടില്‍ നിന്നും 22.66 ലക്ഷം രൂപവില വരുന്ന സ്വര്‍ണവും ക്യാമറയും ഇലക്ട്രോണിക് സാധനങ്ങളും ഉള്‍പ്പെടെ 22,92,500 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ കവര്‍ന്നത്.
മോഷണത്തെ തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കീഴ്വായ്പൂര്‍ ഇന്‍സ്പെക്ടര്‍ അജീബ് ഇ, എസ് ഐമാരായ അനീഷ് ടി, ഷാന്‍ എന്‍ എസ്, സി പി ഒമാരായവിഷ്ണുദേവ്, പ്രദീപ്, സന്തോഷ്, ശരത്ബാല്‍, ശ്യാം പ്രസാദ്, ഹരികൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ വര്‍ഗീസ് തിരുവല്ല പോലീസ് സ്റ്റേഷനിലെ മോഷണം കൊലപാതകശ്രമം ഉള്‍പ്പെടെ ഏഴോളം കേസുകളിലും, കൂടാതെ കോയിപ്പുറം, അങ്കമാലി, ചെങ്ങന്നൂര്‍, ഈരാറ്റുപേട്ട സ്റ്റേഷനുകളിലെയും 15 ഓളം ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കവര്‍ന്ന സ്വര്‍ണ്ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നും കീഴിവായ്പൂര്‍ എസ് എച്ച് ഒ പറഞ്ഞു.
Content Highlights: The Kezhvaipur police arrested Stan Varghese from Erattupetta for robbing items worth nearly 23 lakh rupees from a house in Kallooppara. The stolen items included gold, cameras, and electronics. The accused is reportedly involved in over 15 criminal cases across various police stations.




