Connect with us

Kerala

തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോര്‍ച്ച ഉണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം| ചാന്നാങ്കരയില്‍ ഐസ് ഫാക്ടറിയിലെ അമോണിയ ചോര്‍ച്ചയില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അസം സ്വദേശിയായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോര്‍ച്ച ഉണ്ടായത്.

വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിവരം. പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്‌നിശമനസേന വാല്‍വ് അടച്ചു.

Content Highlights:
An ammonia gas leak occurred at Bismi Ice Plant in Channankara around 6 PM due to a faulty valve. An Assam native working as a pump operator suffered breathing issues and was shifted to a hospital. Firefighters from Kazhakoottam arrived promptly and successfully contained the toxic leakage.

---- facebook comment plugin here -----

Latest