Connect with us

Kerala

വ്യാജ വാര്‍ത്തക്കെതിരെ കെ മുരളീധരന്‍ പരാതി നല്‍കി

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ തൊഴിലാളികളെ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പരസ്യം നല്‍കിയെന്ന വാര്‍ത്തക്കെതിരെയാണ്‌ കെ മുരളീധരന്‍ പരാതി നല്‍കിയത്

Published

|

Last Updated

വട്ടിയൂര്‍ക്കാവ്  | യുഡിഎഫ് റാലിയിലേക്കായി തൊഴിലാളികളെ നിയോഗിക്കുന്ന അപ്പില്‍ പരസ്യം നല്‍കി എന്ന വ്യാജവാര്‍ത്തക്കെതിരെ, യുഡിഫ് സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ തൊഴിലാളികളെ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പരസ്യം നല്‍കിയെന്ന വാര്‍ത്തക്കെതിരെയാണ്‌ കെ മുരളീധരന്‍ പരാതി നല്‍കിയത്.

ചാനലില്‍ വന്ന വാര്‍ത്തയില്‍നിന്നുതന്നെ പരസ്യം കുറച്ച് സമയത്തേക്ക് മാത്രമാണ് ഈ ആപ്പില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് പിന്‍വലിക്കപ്പെട്ടുവെന്നും വ്യക്തമാണ്. വട്ടിയൂര്‍ക്കാവില്‍ കടുത്ത പരാജയഭീതിയിലായ സിപിഎം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്നും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ക്കും സംസ്ഥാന പോലീസ് മേധാവി രവതാ ചന്ദ്രശേഖറിനും കെ. മുരളീധരന്‍ ഇ-മെയില്‍ വഴി പരാതി നല്‍കിയത്.

 

---- facebook comment plugin here -----

Latest