Kerala
മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫ് കേരള ബ്ലാസ്റ്റേഴ്‌സില്‍
സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ ബെനാരിഫ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും റൈറ്റ് മിഡ്ഫീല്‍ഡറായും ഒരുപോലെ തിളങ്ങുന്ന താരമാണ്
കൊച്ചി | മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി . ബെനാരിഫ് ഇറാഖ് സ്റ്റാര്‍സ് ലീഗിലെ കര്‍ബല എഫ്സിയില്‍ നിന്നാണ് 33കാരനായ ഇദ്ദേഹം ബ്ലാസ്‌റ്റേഴ്സിലേക്ക് എത്തുന്നത്.
മൊറോക്കോയിലെ റബാത്തില്‍ ജനിച്ച കരീം നോര്‍ത്ത് ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ ലീഗുകളില്‍ കളിച്ചിട്ടുള്ള താരമാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ ബെനാരിഫ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും റൈറ്റ് മിഡ്ഫീല്‍ഡറായും ഒരുപോലെ തിളങ്ങുന്ന താരമാണ്.
മൊറോക്കന്‍ ക്ലബ്ബായ എഫ്എആര്‍ റബാത്തിന്റെ യൂത്ത് സിസ്റ്റത്തിലൂടെ തുടങ്ങിയ അദ്ദേഹം എഫ്യുഎസ് റബാത്ത്, മൗലൗദിയ ഔജ്ദ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പ്രധാന ടൂര്‍ണമെന്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.കൊച്ചിയിലെത്തിയ കരീം വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കായി ടീമിനൊപ്പം ചേര്‍ന്നു.




