Gulf
മുസ്ലീം ബ്രദർഹുഡുമായി ബന്ധം; ജോർദാനിൽ നാല് പേർക്ക് 20 വർഷം തടവ്
ദേശീയ സുരക്ഷയെ ലക്ഷ്യം വച്ചുള്ള കേസിലാണ് കോടതി ശിക്ഷിച്ചത്.

അമ്മാൻ|ജോർദാനിൽ നിരോധിക്കപ്പെട്ട സംഘടനയായ മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള നാല് പേർക്ക് ജോർദാൻ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. ദേശീയ സുരക്ഷയെ ലക്ഷ്യം വച്ചുള്ള കേസിലാണ് കോടതി ശിക്ഷിച്ചത്. ആയുധങ്ങൾ നിർമ്മിക്കുകയും സംഭരിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പദ്ധതിയിടുകയും ചെയ്തതായി കണ്ടെത്തിയതോടെ മുസ്ലീം ബ്രദർഹുഡിന്റെ പ്രവർത്തനങ്ങൾ ജോർദാനിൽ നിരോധനാം ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസത്തിൽ, രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം 16 പ്രതികളെ അറസ്റ്റ് ചെയ്യുകയും ദേശീയ സുരക്ഷയെ ലക്ഷ്യം വച്ചുള്ള പദ്ധതികൾ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
“നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കൈവശം വയ്ക്കുന്നതിനും സമാധാനം തകർക്കുന്നതിനും സാമൂഹിക സുരക്ഷയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തികൾ ഏർപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. പിടികൂടിയ 16 പ്രതികളിൽ മൂന്ന് പേർ ഇസ്ലാമിക ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് സമ്മതിച്ചുകൊണ്ട് നടത്തിയ കുറ്റസമ്മതം സ്റ്റേറ്റ് ടെലിവിഷൻ മുമ്പ് സംപ്രേഷണം ചെയ്തിരുന്നു.
മുസ്ലീം ബ്രദർഹുഡ് എന്നറിയപ്പെടുന്ന സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കാനും, ഇവരുടെ പ്രവർത്തനവും നിയമവ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കുമെന്നും ജോർദാൻ ആഭ്യന്തര മന്ത്രി മാസൻ പറഞ്ഞു.