Connect with us

Ongoing News

ജിയോയുടെ വമ്പൻ എഐ ഓഫർ: എല്ലാ 5ജി ഉപയോക്താക്കൾക്കും 18 മാസത്തേക്ക് ജെമിനി 3 പ്രോ സൗജന്യം

മുമ്പ്, തിരഞ്ഞെടുത്ത യുവ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ജിയോ ജെമിനി പ്രവേശനം നൽകിയിരുന്നത്. എന്നാൽ ഈ നീക്കത്തിലൂടെ മുഴുവൻ അൺലിമിറ്റഡ് 5ജി ഉപയോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിച്ചു.

Published

|

Last Updated

ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് വമ്പന എ ഐ ഓഫറുമായി ജിയോ. അൺലിമിറ്റഡ് 5ജി (Unlimited 5G) ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 3 (Gemini 3) പ്ലാനിലേക്ക് സൗജന്യ പ്രവേശനം നൽകുന്നതാണ് ഓഫർ. 35,100 രൂപ മൂല്യമുള്ള ജിയോ ജെമിനി പ്രോ പ്ലാൻ ഇനിമുതൽ മൈജിയോ (MyJio) ആപ്പ് വഴി എല്ലാ 5ജി ഉപയോക്താക്കൾക്കും നിമിഷങ്ങൾക്കകം ക്ലെയിം (Claim) ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഗൂഗിൾ അവരുടെ ഏറ്റവും നൂതനമായ റീസണിംഗ് മോഡൽ (Reasoning Model) ആയ ജെമിനി 3 ആഗോളതലത്തിൽ പുറത്തിറക്കിയ അതേ ദിവസമാണ് ജിയോയുടെ ഈ നീക്കം.

മൈജിയോ ആപ്പിലെ “Claim Now” ബാനർ വഴി ഒറ്റ ക്ലിക്കിൽ പ്ലാൻ ആക്ടിവേഷൻ സാധ്യമാകും. 2025 നവംബർ 19 മുതൽ ഓഫർ ലഭ്യമാണ്. മുമ്പ്, തിരഞ്ഞെടുത്ത യുവ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ജിയോ ജെമിനി പ്രവേശനം നൽകിയിരുന്നത്. എന്നാൽ ഈ നീക്കത്തിലൂടെ മുഴുവൻ അൺലിമിറ്റഡ് 5ജി ഉപയോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിച്ചു. കൂടുതൽ ഇന്ത്യക്കാർക്ക് ശക്തമായ എഐ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള ജിയോയുടെ ലക്ഷ്യത്തിന് ഈ മാറ്റം കൂടുതൽ കരുത്തേകുന്നതായി വിലയിരുത്തപ്പെടുന്നു.

ജെമിനി 3 മുൻ പതിപ്പുകളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. സയൻസ്, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് എന്നിവയിലെ റീസണിംഗ് പരീക്ഷിക്കുന്ന “Humanity’s Last Exam” എന്ന പരീക്ഷയിൽ ഇത് 37.5 ശതമാനം മാർക്ക് നേടി. കോഡിംഗ് (Coding) ടാസ്‌ക്കുകളിലും ജെമിനി 2.5 പ്രോയേക്കാൾ മികച്ച പ്രകടനമാണ് പുതിയ മോഡലിന്.

---- facebook comment plugin here -----

Latest