Connect with us

Kerala

ജന്തർ മന്തർ ഐക്യദാർഢ്യം: ആവേശം നിറച്ച് ലക്ഷദ്വീപ് സംഘം

രാജ്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ ഈ നാടിനൊപ്പം ചേർന്നതിലുള്ള സന്തോഷവും പങ്കുവെച്ചാണ് അവർ മടങ്ങിയത്.

Published

|

Last Updated

കോഴിക്കോട്| ജന്തർ മന്തർ പ്രക്ഷോഭ സമിതി സംഘടിപ്പിക്കുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ പതിനൊന്നാം ദിനവും ആവേശകരമായി. കടപ്പുറത്ത് പ്രതിഷേധം അലയടിച്ചുയർന്നപ്പോൾ ലക്ഷദ്വീപിൽ നിന്ന് മഹതാബ് ഹുസൈന്റെ നേതൃത്വത്തിലെത്തിയ സംഘം ഐക്യദാർഢ്യ ഗാനം കൊണ്ട് സവിശേഷാനുഭവം പകർന്നു.
കോഴിക്കോട്ടുകാരോടുള്ള സ്നേഹവും, രാജ്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ ഈ നാടിനൊപ്പം ചേർന്നതിലുള്ള സന്തോഷവും പങ്കുവെച്ചാണ് അവർ മടങ്ങിയത്.

പാട്ടും വരകളുമായി വിവിധ കലാപരിപാടികളും വർണാഭമായി. എടക്കാട് വിപ്ലവ കലാവേദിയുടെ ഫിഡൽ ഓർക്കസ്ട്ര ഒരുക്കിയ മെഹ്ഫിൽ സംഗീതവിരുന്നും വേറിട്ട അനുഭവമായിരുന്നു. വിവിധ പ്രദേശത്തു നിന്നെത്തിയവർ അർധരാത്രി വരെ സമരവേദിയിൽ ആവേശം നിറച്ചു.

കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ: എസ് ജയശീ ഉദ്ഘാടനം ചെയ്തു. സി പി ഐ എം കോഴിക്കോട് നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ് അധ്യക്ഷത വഹിച്ചു. പി സലീം സ്വാഗതം പറഞ്ഞു. വിവിധ നേതാക്കൾ സംസാരിച്ചു.

Content Highlights: The eleventh day of the agitation in Kozhikode featured vibrant cultural programs and a musical night by Edakkad Viplava Kala Vedi. Leaders and artists expressed strong solidarity, drawing large crowds to the venue. Deputy Mayor Dr. S. Jayshree inaugurated the session

---- facebook comment plugin here -----

Latest