Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ് ഡിഗ്രി തല പ്രവേശനം: അപേക്ഷ 27 വരെ

30ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് പ്രവേശന പരീക്ഷ. https://jamiathulhind.com/bisc/ എന്ന ലിങ്ക് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഡിഗ്രി തല പ്രവേശന നടപടികള്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 27 വരെ അപേക്ഷിക്കാം. തുടര്‍ന്ന് 30ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് പ്രവേശന പരീക്ഷ.

ജാമിഅതുല്‍ ഹിന്ദിന്റെ ഹയര്‍ സെക്കന്‍ഡറി തല മതപഠനമാണ് അടിസ്ഥാന യോഗ്യത. നിലവില്‍ ജാമിഅതുല്‍ ഹിന്ദില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഫാളില്‍ ഹാദി ബിരുദം ലഭിക്കും.

ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ്, ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് ദഅ്‌വ എന്നീ രണ്ട് കോഴ്‌സുകളിലേക്ക് ആണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നത്. https://jamiathulhind.com/bisc/ എന്ന ലിങ്ക് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജാമിഅത്തുല്‍ ഹിന്ദ് എക്‌സാം കണ്‍ട്രോളര്‍ അറിയിച്ചു. ജാമിഅതുല്‍ ഹിന്ദിന്റെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിക്ക് നേരിട്ട് പ്രവേശനം നേടാനാകും. ഈ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല.

ഇവന്‍ സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴില്‍ നടന്ന ഇവന്‍ സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി) മുഴുവന്‍ വര്‍ഷങ്ങളുടെയും ഇവന്‍ സെമസ്റ്റര്‍ പരീക്ഷ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. https://jamiathulhind.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Content Highlights:
Jamia tul Hind has extended the deadline for submitting applications for various degree programs. Candidates looking for admission can now apply online until June 27. The university authority urged eligible students to complete their registration before the final cutoff date.

 

Latest