Connect with us

Kozhikode

ജാമിഅ മര്‍കസ്: ഐ സി എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

കാരന്തൂര്‍ | മര്‍കസ് റൈഹാന്‍ വാലി, സൈതൂന്‍ വാലി, ഗ്രീന്‍വാലി, ആര്‍ ഇ സി ജി സ്ഥാപനങ്ങളിലെ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള സംയോജിത കരിക്കുലം പദ്ധതിയായ ഡിപ്‌ളോമ ഇന്‍ ഇസ്‌ലാമിക് ആന്‍ഡ് കണ്ടമ്പററി സ്റ്റഡീസ് (ഐ സി എസ്) ന്റെ മൂന്നു വര്‍ഷത്തെ പ്രിലിമിനറി കോഴ്‌സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എം നാജിയ, ഫാതിമ ജന്നത് നസ്‌റിന്‍, ദിയാ ഫാതിമ, ശിഫാസ്, കെ കെ അംജദ്, ഫാത്വിമ ഫിദ, റബീഅ ബീവി, ഫാത്വിമ സഅദ എന്നിവര്‍ റാങ്ക് ജേതാക്കളായി.

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി എന്നിവരും മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റും അഭിനന്ദിച്ചു. പരീക്ഷാ ഫലം മര്‍കസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ http://ics.markaz.in/result എന്ന ലിങ്കിലൂടെ ലഭ്യമാണ്.

 

---- facebook comment plugin here -----

Latest