Career Education
ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി സജാദ് നൂറാനിക്ക് ഹിസ്റ്ററിയില്‍ ജെ ആര്‍ എഫ്
ജാമിഅ മദീനതുന്നൂറിലെ ഏഴ് വര്‍ഷത്തെ ഇസ്‌ലാമിക് സ്റ്റഡീസ് പഠനത്തോടൊപ്പം ഹിസ്റ്ററിയില്‍ ബിരുദം നേടിയ സജാദ് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
പൂനൂര്‍ | പരിഷ്‌കരിച്ച യു ജി സി നെറ്റ് പരീക്ഷയില്‍ നേട്ടം കൈവരിച്ച് ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി സജാദ് നൂറാനി. ഹിസ്റ്ററിയില്‍ ജെ ആര്‍ എഫ് നേടിയാണ് സജാദ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. ജാമിഅ മദീനതുന്നൂറിലെ ഏഴ് വര്‍ഷത്തെ ഇസ്‌ലാമിക് സ്റ്റഡീസ് പഠനത്തോടൊപ്പം ഹിസ്റ്ററിയില്‍ ബിരുദം നേടിയ സജാദ് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
അബ്ദുല്‍ റഷീദ്-സജ്‌ന ദമ്പതികളുടെ മകനായ സജാദ് നൂറാനി കൊച്ചിയിലെ കൊച്ചങ്ങാടി സ്വദേശിയാണ്.
വിജയികളെ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അനുമോദിച്ചു.



