Connect with us

Kerala

വോട്ടെടുപ്പ് പൂർത്തിയായി; 78.03 ശതമാനം പോളിംഗ്; ആത്മവിശ്വാസത്തിൽ മുന്നണികൾ

അവസാന കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം 80 ന് മുകളിൽ പോകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.

Published

|

Last Updated

തിരുവനന്തപുരം | പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 78.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി ഒമ്പത് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തെ 74.06 കടന്ന് 78.03 ലെത്തിയത്. പുരുഷന്മാര്‍ 75.01 ശതമാനവും സ്ത്രീകള്‍ 80.86 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 57.04 ശതമാനവും വോട്ട് രേഖപ്പെടുത്തി. അന്തിമ കണക്കുകള്‍ പുറത്തു വരുന്നതോടെ 80 ശതമാനം കടക്കും. നിലവില്‍ 24 മണ്ഡലങ്ങളില്‍ പോളിംഗ് 80 ശതമാനം പിന്നിട്ടിട്ടുണ്ട്. വൈകുന്നേരം ഏഴിന് ശേഷവും നിരവധി ബൂത്തുകളില്‍ നീണ്ട ക്യൂ തുടര്‍ന്നു. വടക്കന്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലാ തലത്തില്‍ കൂടുതല്‍ പോളിംഗ് നടന്നത് കോഴിക്കോടാണ് (81.26 ശതമാനം). ഏറ്റവും കുറവ് പോളിംഗ് നടന്നത് പത്തനതിട്ടയിലും (70.76 ശതമാനം).

പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് (84.63 ശതമാനം)കൂടുതല്‍ പോളിംഗ് നടന്ന നിയോജക മണ്ഡലം. പതത്‌നംതിട്ട ജില്ലയിലെ റാന്നിയിലാണ് ഏറ്റവും കുറവ് പോളിംഗ് (68.99 ശതമാനം). രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത ചൂട് കാലവസ്ഥയായതിനാല്‍ രാവിലെ 11 നും ഉച്ചക്ക് ലമൂന്നിനും ഇടയില്‍ വലിയ തരിക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ വൈകുന്നേരം വീണ്ടും ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടു. 80 ശതമാനം പോളിംഗ് കടന്ന 28 മണ്ഡലങ്ങളുണ്ട്. കനത്ത ചൂടിലും പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എസ് ഐ ആറിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് 90 ശതമാനം കടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് (84.63 ശതമാനം)കൂടുതല്‍ പോളിംഗ് നടന്ന നിയോജക മണ്ഡലം. പതത്‌നംതിട്ട ജില്ലയിലെ റാന്നിയിലാണ് ഏറ്റവും കുറവ് പോളിംഗ് (68.99 ശതമാനം). രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത ചൂട് കാലവസ്ഥയായതിനാല്‍ രാവിലെ 11 നും ഉച്ചക്ക് ലമൂന്നിനും ഇടയില്‍ വലിയ തരിക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ വൈകുന്നേരം വീണ്ടും ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടു. 80 ശതമാനം പോളിംഗ് കടന്ന 28 മണ്ഡലങ്ങളുണ്ട്. കനത്ത ചൂടിലും പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എസ് ഐ ആറിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് 90 ശതമാനം കടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ചലച്ചിത്രതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫലി, ഫഹദ് ഫാസില്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. പോളിംഗ് സമയത്തെ തര്‍ക്കം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറി. കുറ്റ്യാടി, നാദാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ തര്‍ക്കം നേരിയ സംഘര്‍ഷത്തിന് കാരണമായി. പലയിടത്തും കള്ളവോട്ട് ആരോപണങ്ങളും ഉയര്‍ന്നു. പലരും ടെണ്ടര്‍ വോട്ട് ചെയ്യുകയായിരുന്നു. തൃശൂരില്‍ കൈ വിരലിന് പരിക്കേറ്റ് ബാന്‍ഡേജ് ഇട്ട് വന്ന യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കാഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധവുമായി വന്ന എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതിന് ശേഷം അഞ്ച് മണിക്കൂറോളം കാത്ത് നിന്ന ശേഷം പോളിംഗ് പൂര്‍ത്തിയാവാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെയാണ് വിരലിന് പരുക്കേറ്റ അക്ഷയയെ വോട്ട് ചെയ്യാന്‍ അനുവദിച്ചത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest