Education Notification
ജാമിഅതുല്‍ ഹിന്ദ്; രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ ജൂലൈ അഞ്ച് വരെ.

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ മെയ് അവസാന വാരം നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ്, ബാച്ച്ലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ്, മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് എന്നീ കോഴ്സുകളുടെ മുഴുവന്‍ വര്‍ഷങ്ങളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാ ഫലം www.jamiathulhind.com എന്ന ജാമിഅയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്.
പുനര്‍ മൂല്യനിര്‍ണയത്തിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാവുന്നതാണ്. മുഴുവന്‍ കോഴ്സുകളുടെയും റീടെസ്റ്റ് ആഗസ്റ്റ് 2, 3, 4 തിയ്യതികളില്‍ നടക്കും. ഇതിനുള്ള അപേക്ഷകള്‍ ജൂലൈ 15നകം ലഭിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും മറ്റു വിശദ വിവരങ്ങള്‍ക്കും ജാമിഅയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.