Connect with us

Kerala

പൂജപ്പുര സെൻട്രൽ ജയിലിൽ ഓണാഘോഷത്തിനിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു; ഒരാള്‍ക്ക് പരുക്ക്

സംഭവത്തെ തുടർന്ന് ജയിൽ ജീവനക്കാർ തന്നെ പ്രശ്നം പരിഹരിച്ചതായാണ് വിവരം.

Published

|

Last Updated

തിരുവനന്തപുരം| പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഭവം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തം ചെയ്യാനും ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

അടിപിടിയിൽ ഒരു ജീവനക്കാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശ്നമുണ്ടാക്കിയ ചില ജീവനക്കാർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.

സംഭവത്തെ തുടർന്ന് ജയിൽ ജീവനക്കാർ തന്നെ പ്രശ്നം പരിഹരിച്ചതായാണ് വിവരം. ജീവനക്കാരുടെ സംഘടനയുടെ പരിപാടിയായതിനാലും ആരും പരാതി നൽകാത്തതിനാലും സംഭവത്തിൽ കേസെടുത്തിട്ടില്ല.

Content Highlights:
A clash broke out among prison staff during an Onam DJ party organized at the Poojappura Central Jail campus on Saturday night. The altercation started over an argument while singing and dancing on stage. One employee sustained an eye injury and was hospitalized, but no official case was registered.

Latest