Connect with us

Kerala

പുതിയ ദൗത്യവുമായി ഐ.എസ്.ആര്‍.ഒ; എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു

എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളുടെ അടക്കം പഠനമാണ് എക്‌സ്‌പോസാറ്റ് ലക്ഷ്യമാക്കുന്നത്. 

Published

|

Last Updated

ശ്രീഹരിക്കോട്ട| പുതിയ ദൗത്യവുമായി ഐ.എസ്.ആര്‍.ഒ. എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.10നായിരുന്നു എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചത്. എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളുടെ അടക്കം പഠനമാണ് എക്‌സ്‌പോസാറ്റ് ലക്ഷ്യമാക്കുന്നത്.

അഞ്ചുവര്‍ഷമാണ് എക്‌സ്‌പോസാറ്റിന്റെ കാലാവധി. ഇന്ത്യയുടെ ആദ്യ എക്‌സ് റേ പൊളാരിമെറ്ററി  ഉപഗ്രഹമാണിത്. പി.എസ്.എല്‍.വിയുടെ അറുപതാം വിക്ഷേപണമാണിത്. പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റിലുള്ളത്. ഐ.എസ്.ആര്‍.ഒയും ബെംഗളുരു രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് പോളിക്‌സ് വികസിപ്പിച്ചത്.

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച വി-സാറ്റുമുള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഒരു ജിഎസ്എല്‍വി വിക്ഷേപണം കൂടി ഈ മാസം നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു.