Connect with us

pala murder

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നു

പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കോട്ടയം | ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. പാലാ സ്വദേശിയായ അഭിലാഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിനെത്തുടര്‍ന്നു മദ്യപാനത്തി നിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.