Connect with us

Kerala

മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു

വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി |  മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. എഴുമുട്ടം സ്വദേശിയായ മനാപ്പുറത്ത് കുമാരിയാണ് മരിച്ചത്. ഇവരുടെ മകന്‍ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകള്‍ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് നാലോടെ നിര്‍മല കോളജ് ജംഗ്ഷന് സമീപമാണ് അപകടം. വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു.

വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന കാറിലും പിന്നീട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിര്‍ ദിശയില്‍ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം നിര്‍ത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറില്‍ കരുനാഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest