Connect with us

rain alert

മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം|  സംസ്ഥാനത്ത് അതിതീവ്രമഴ കുറഞ്ഞെങ്കിലും മൂന്ന് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കേന്ദ്രകലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. മണ്‍സൂണ്‍ പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തില്‍ പ്രത്യേക നിയന്ത്രങ്ങളില്ല. അതേസമയം കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ മഴക്കെടുതികളില്‍ സംസ്ഥാനത്ത് 25 പേര്‍ മരിച്ചതായി ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകള്‍ പുറത്തുവന്നു. ഈ കാലയളവില്‍ 86 വീടുകള്‍ പൂര്‍ണമായും ആയിരത്തിമുന്നൂറിലേറെ വീടുകള്‍ ഭാഗികമായും നശിച്ചു. 1438 പേരാണ് നിലവില്‍ 28 ദുരിതാശ്വാസ ക്യാമ്പിലുള്ളത്.