Connect with us

Health

താരനാണോ പ്രശ്നക്കാരൻ? എങ്കിൽ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

മുടികൊഴിച്ചിലും മുഖത്തുണ്ടാകുന്ന കുരുക്കളും ഒക്കെ നമ്മുടെ കോൺഫിഡൻസ് തകർക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ഈ അസുഖങ്ങൾക്ക് എല്ലാം കാരണക്കാരൻ ആയ മറ്റൊരാളുണ്ട്. താരൻ. താരൻ തലയിലുണ്ടായാൽ മുടികൊഴിച്ചിലും മുഖക്കുരുവും ഒക്കെ നിശ്ചയമാണ്.

Published

|

Last Updated

ആധുനിക ജീവിതശൈലിയും തിരക്ക് പിടിച്ച ജീവിതരീതിയും നമുക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിൽ നമ്മുടെ സൗന്ദര്യത്തെയും കോൺഫിഡൻസിനെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്. മുടികൊഴിച്ചിലും മുഖത്തുണ്ടാകുന്ന കുരുക്കളും ഒക്കെ നമ്മുടെ കോൺഫിഡൻസ് തകർക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ഈ അസുഖങ്ങൾക്ക് എല്ലാം കാരണക്കാരൻ ആയ മറ്റൊരാളുണ്ട്. താരൻ. താരൻ തലയിലുണ്ടായാൽ മുടികൊഴിച്ചിലും മുഖക്കുരുവും ഒക്കെ നിശ്ചയമാണ്.

മുടിയേയും തലയോട്ടിയിലെ ചർമ്മത്തെയും ശരിയായ രീതിയിൽ സംരക്ഷിക്കാതിരുന്നാൽ താരൻ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മുടികൊഴിച്ചിലും മുഖക്കുരുവും കൂടാതെ തലയിൽ അസഹനീയമായ ചൊറിച്ചിലും വസ്ത്രങ്ങളിലേക്ക് പൊഴിഞ്ഞു ഉണ്ടാകുന്ന പാടുകളും ഒക്കെ താരന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ശിരോചർമ്മത്തിൽ ഉണ്ടാക്കുന്ന വെളുത്ത പൊടി കണക്കുള്ള അടരുകളുമാണ് താരന്റെ പ്രധാന ലക്ഷണങ്ങൾ. മുടി ഇടയ്ക്കിടെ കഴുകാത്തത്, ഫംഗസ്, അണുബാധ, തെറ്റായ ഭക്ഷണ രീതി എന്നിവയെല്ലാം കാരണം താരൻ രൂപപ്പെട്ടേക്കാം. എന്തിനേറെ ചില മരുന്നുകൾ പോലും താരന് കാരണമായേക്കാം.

എന്നാൽ ചില ഘട്ടങ്ങളിൽ സിമ്പിൾ ആയ വീട്ടുവൈദ്യങ്ങൾ കൊണ്ട് താരനെ അകറ്റാൻ സാധിക്കും. ഏതൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ

കറ്റാർവാഴയിൽ നാരങ്ങ നീര് ചേർത്ത് ഹെയർ പാക്ക് ആയി ഉപയോഗിക്കുന്നത് താരനെ ഒരു പരിധിവരെ നിയന്ത്രിക്കും. കറ്റാർവാഴയ്ക്കും നാരങ്ങയ്ക്കും ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് താരനെ വേഗത്തിൽ ശമിപ്പിക്കാൻ സഹായിക്കുന്നു.

ഉലുവ

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഉലുവ പൊടിയെടുത്ത് ഇതിൽ തൈര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ മാറ്റിവെച്ച ശേഷം കുഴമ്പ് രൂപത്തിൽ അടിച്ചെടുത്ത് തലയിൽ പുരട്ടാവുന്നതാണ്. ഉലുവയും തൈരും മാസ്ക്കായി തലയിൽ ഇടുന്നത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചിലിന് ശമനം ഉണ്ടാക്കുകയും താരനെ കുറയ്ക്കുകയും ചെയ്യും.

നെല്ലിക്ക

ഒരു പാത്രത്തിൽ നിങ്ങളുടെ മുടിക്ക് ആവശ്യമായ നെല്ലിക്ക പൊടിയെടുത്ത് അതിലേക്ക് കറ്റാർവായ ജെല്ല് ചേർത്ത് തലയിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് നിങ്ങളുടെ മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കും.

ആര്യാവേപ്പ്

ആര്യവേപ്പ് ഇട്ട് വെള്ളം തിളപ്പിച്ച് മുടി കഴുകുന്നത് നിങ്ങളുടെ തലയിലെ താരനെ കളയാൻ മറ്റൊരു നല്ല മാർഗമാണ്. തണുപ്പിച്ച ശേഷം വേണം ഇത് തലയിൽ ഉപയോഗിക്കാൻ. വളരെ ഫലപ്രദമായ ഒരു ചികിത്സയാണ് ഇത്. മാത്രമല്ല ഇത് മുടിക്ക് തിളക്കവും നൽകുന്നു.

ഈ മാർഗ്ഗങ്ങൾ എല്ലാം വീട്ടിൽ പരീക്ഷിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും ഒപ്പം ആവശ്യമായ ആഹാരക്രമം പാലിക്കാനും മറക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്: എത്നിക് ഹെൽത്ത് കോർട്ട്

Latest