National
അന്താരാഷ്ട്ര യോഗ ദിനം; രാജ്യത്ത് വിപുലമായ ചടങ്ങുകള്‍, മെഗാ യോഗക്ക് നേതൃത്വം നല്‍കി പ്രധാന മന്ത്രി
75,000 കേന്ദ്രങ്ങളില്‍ യോഗ പ്രദര്‍ശനമുണ്ട്.സമൂഹത്തിന് സമാധാനം പകരാനും ലോക മാനവികതക്കും യോഗ സഹായിക്കുമെന്ന് പ്രധാന മന്ത്രി.
ന്യൂഡല്‍ഹി | ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 75,000 കേന്ദ്രങ്ങളില്‍ യോഗ പ്രദര്‍ശനമുണ്ട്. മൈസൂരുവിലെ പാലസ് ഗ്രൗണ്ടില്‍ മെഗാ യോഗക്ക് പ്രധാന മന്ത്രി നേതൃത്വം നല്‍കി. സമൂഹത്തിന് സമാധാനം പകരാനും ലോക മാനവികതക്കും യോഗ സഹായിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. മാനസികാരോഗ്യത്തിനും യോഗ ഉത്തമമാണ്. ലോകത്തിന്റെ ഉത്സവമാണ് യോഗയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.







