Kerala
ഐ എന്‍ എല്‍ വഹാബ് വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചു; വഹാബ് പ്രസിഡന്റ്; നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി
മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പാര്‍ട്ടിയുടെ മുതലാളിയല്ലെന്നും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനാകണമെന്നും എ പി അബ്ദുല്‍ വഹാബ്

കോഴിക്കോട് | ഐ എന്‍ എല്‍ വഹാബ് വിഭാഗം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ പ്രസിഡന്റായും സിപി നാസര്‍കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെറ്റുത്തു. എന്‍ കെ അബ്ദുല്‍ അസീസാണ് ഓര്‍ഗനൈസിംഗ് സെക്രട്ടറി. ബഷീര്‍ ബഡേരിയാണ് ട്രഷറര്‍.
നയരൂപവത്കരണ സമിതിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. വഹാബ് ചെയര്‍മാനായ സമിതിയില്‍ അഡ്വ. സൈഫുദ്ദീനാണ് കണ്‍വീനര്‍.
മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പാര്‍ട്ടിയുടെ മുതലാളിയല്ലെന്നും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനാകണമെന്നും എ പി അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം 17നാണ് ഐഎന്‍എല്‍ ഔദ്യോഗികമായി പിളര്‍ന്നത്. വഹാബ് പക്ഷം സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിയായിരുന്നു വഹാബ് പക്ഷത്തിന്റെ നീക്കം.