Connect with us

Techno

ഇന്‍ഫിനിക്‌സ് ഹോട്ട് 11 എസ് ഇന്ത്യന്‍ വിപണിയിലേക്ക്

ഇന്‍ഫിനിക്‌സ് ഹോട്ട് 11 എസിന്റെ 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്‍ഫിനിക്‌സ് ഹോട്ട് 11 എസ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സെപ്തംബറിലാണ് ഫോണ്‍ എത്തുക. വേരിയന്റിന് രണ്ട് സ്റ്റോറേജ് ഓപ്ഷന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഹെലിയോ ജി88 എസ്ഒസി പ്രോസസ്സറാണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇന്‍ഫിനിക്‌സ് ഹോട്ട് 11 എസിന്റെ 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്. അതേസമയം 6 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,999 രൂപയുമാണ്. 640 × 720 പിക്‌സല്‍ റെസല്യൂഷനുള്ള 6.82 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 11 എസിന് നല്‍കിയിരിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

വൈഫൈ, ബ്ലൂടൂത്ത് വി5.0, 4ജി, യുഎസ്ബി ടൈപ്പ്-സി, ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ കാമറ സംവിധാനവും ഫോണിലുണ്ടായിരിക്കും.