Connect with us

asia cup cricket

ഹോങ്കോംഗിന് മുന്നില്‍ 193 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ; കോലിക്കും സൂര്യക്കും അര്‍ധ സെഞ്ചുറി

സൂര്യകുമാറിൻ്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് ദുബൈ സ്റ്റേഡിയം സാക്ഷിയായത്.

Published

|

Last Updated

ദുബൈ | ഏഷ്യാകപ്പിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോംഗിന് മുന്നില്‍ 193 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. വിരാട് കോലിയും സൂര്യകുമാർ യാദവും അര്‍ധ സെഞ്ചുറി നേടി. സൂര്യകുമാറിൻ്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് ദുബൈ സ്റ്റേഡിയം സാക്ഷിയായത്. ടോസ് നേടിയ ഹോങ്ക്‌കോംഗ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 192 റണ്‍സെടുത്തത്.

സ്‌കോര്‍ 38ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 13 ബോളില്‍ 21 റണ്‍സാണ് ക്യാപ്റ്റന്റെ സംഭാവന. കെ എല്‍ രാഹുല്‍ 39 ബോളില്‍ 36 റണ്‍സെടുത്തു. സൂര്യകുമാര്‍- കോലി മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്.

കോലി 44 ബോളില്‍ 59 റണ്‍സും സൂര്യകുമാര്‍ യാദവ് 26 ബോളില്‍ 68 റണ്‍സുമെടുത്തു. ഹോങ്കോംഗിന് വേണ്ടി ആയുഷ് ശുക്ല, മുഹമ്മദ് ഗസന്‍ഫാര്‍ ഒന്നുവീതം വിക്കറ്റ് വീഴ്ത്തി.

Latest