Connect with us

National

ഫിലിപ്പൈന്‍സിന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ കൈമാറി ഇന്ത്യ

ദക്ഷിണ ചൈനാ കടലില്‍ ഫിലിപ്പൈന്‍സും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് മിസൈല്‍ കൈമാറ്റം.

Published

|

Last Updated

ന്യൂഡല്‍ഹി | ഫിലിപ്പൈന്‍സിന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ നല്‍കി ഇന്ത്യ. 37 കോടി 50 ലക്ഷം ഡോളറിന്റെ കരാര്‍ പ്രകാരമുള്ള മിസൈലുകളാണ് കൈമാറിയത്. 2022ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്.

അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ക്രൂയിസ് മിസൈലുകള്‍ കൈമാറിയത്. ഫിലിപ്പൈന്‍സിലെ മറൈന്‍ കോര്‍പ്‌സിനാണ് ഇന്ത്യന്‍ വ്യോമസേന ആയുധങ്ങള്‍ കൈമാറിയത്.

ദക്ഷിണ ചൈനാ സമുദ്രത്തില്‍ ഫിലിപ്പൈന്‍സും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് മിസൈല്‍ കൈമാറ്റം.

 

---- facebook comment plugin here -----

Latest