Connect with us

From the print

മോദിയുടെ ആദ്യ രണ്ട് ഊഴങ്ങളിലും മാധ്യമ സ്വാതന്ത്ര്യം തകർന്നു

വിമർശവുമായി ഇന്റർനാഷനൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്

Published

|

Last Updated

ബെംഗളൂരു | നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം മാധ്യമ സ്വാതന്ത്ര്യം നാടകീയമായി തകർന്നുവെന്ന് ഇന്റർനാഷനൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) റിപോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കും മോദി സർക്കാർ മുൻഗണന നൽകണമെന്ന് റിപോർട്ടിൽ ആവശ്യപ്പെടുന്നു. മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയതോടെയാണ് ഐ പി ഐ ഇക്കാര്യം മുന്നോട്ടുവെച്ചത്.

ഭരണഘടനയോടുള്ള യഥാർഥ വിശ്വാസത്തോടെയും കർത്തവ്യത്തോടെയും ഭരിക്കുന്നതിന് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യ പ്രവർത്തനത്തിന് അനിവാര്യമാണ്. ഈ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാർ സുസ്ഥിര നടപടികൾ സ്വീകരിക്കണം.

മോദിയുടെ ആദ്യ രണ്ട് ഊഴങ്ങളിലും മാധ്യമ സ്വാതന്ത്ര്യം തകർന്നു. മാധ്യമങ്ങളെ സെൻസർ ചെയ്യാൻ യു എ പി എ, ഐ ടി നിയമം പോലുള്ളവ ദുരുപയോഗം ചെയ്യുന്നുണ്ട്. ബി ജെ പിയെ വിമർശിക്കുന്ന മാധ്യമങ്ങളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐ പി ഐ അഭിപ്രായപ്പെട്ടു.

Latest