Connect with us

bus accident

മലപ്പുറത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്കു പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്.

Published

|

Last Updated

മലപ്പുറം | മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്കു പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്. തൊട്ടുപിന്നാലെ എത്തിയ ബസ്സിലെ യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ പലരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. നിരവധി പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest