Connect with us

Kerala

ഹദീസ് രംഗത്ത് ആഴത്തിലുള്ള പഠനങ്ങള്‍ അനിവാര്യം;ഹദീസ് കോണ്‍ഫറന്‍സ്

ഹദീസ് ശേഖരണ യാത്രകളുടെ ചരിത്രവും പ്രാധാന്യവും എന്ന ശീര്‍ഷകത്തില്‍ വ്യത്യസ്ത വിഷയങ്ങളിലായി വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Published

|

Last Updated

കൊണ്ടോട്ടി | ഹദീസ് രംഗത്ത് ആഴത്തിലുള്ള പഠനങ്ങള്‍ നവ കാലത്ത് അനിവാര്യമാണെന്ന് നാഷണല്‍ ഹദീസ് കോണ്‍ഫറന്‍സ്. സത്യാനന്തര ലോകത്ത് ഹദീസ് പഠനത്തിന് പ്രസക്തി ഏറെയാണ്. ഹദീസ് ശേഖരണത്തില്‍ പണ്ഡിതന്മാര്‍ ഉറപ്പുവരുത്തിയ ആധികാരികത പുതിയ ഗവേഷകര്‍ പുലര്‍ത്തണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

രാവിലെ പത്തിന് ആരംഭിച്ച സെമിനാര്‍ തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ മുസാബ് മുബാറക്ക് ഇല്‍മി ഖാദിരി ഉദ്ഘാടനം ചെയ്തു. ബുഖാരി ദഅവ കോളേജ് പ്രിന്‍സിപ്പല്‍ അബൂഹനീഫല്‍ ഫൈസി തെന്നല ആമുഖ പ്രഭാഷണം നടത്തി. ഡോ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ബഷീര്‍ ഫൈസി വെണ്ണക്കോട് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ഹദീസ് ശേഖരണ യാത്രകളുടെ ചരിത്രവും പ്രാധാന്യവും എന്ന ശീര്‍ഷകത്തില്‍ വ്യത്യസ്ത വിഷയങ്ങളിലായി വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഡോ. ശംസുദ്ദീന്‍, അബ്ദുല്ല ബുഖാരി മോഡറേഷന്‍ നിര്‍വഹിച്ചു. ഡോ വി അബ്ദുല്ലത്തീഫ്, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്‌സനി ഫറോക്ക്, അബ്ദുല്‍ അസീസ് സഖാഫി മൂത്തേടം, അബ്ദുല്‍ റഊഫ് ജൗഹരി, അബ്ദുല്‍ മലിക് അഹ്‌സനി, അബ്ദുറഷീദ് ബുഖാരി, സ്വാദിഖലി ബുഖാരി സംബന്ധിച്ചു.

 

Latest