Connect with us

Kerala

പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

13ന് രാവിലെ ആറുമുതല്‍ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെള്ളം വീതമാണ് തുറന്നുവിടുക.

Published

|

Last Updated

പത്തനംതിട്ട | ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇടവമാസ പൂജയുടെ പശ്ചാത്തലത്തില്‍ പമ്പ, കൊച്ചുപമ്പ ഡാമുകള്‍ തുറന്നുവിടും.

ഇതിന് കക്കാട്, സീതത്തോട് കെ എസ് ഇ ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി.

13ന് രാവിലെ ആറുമുതല്‍ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെള്ളം വീതമാണ് തുറന്നുവിടുക. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.