Connect with us

Organisation

ഐ സി എഫ്, ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍-2024 രൂപവത്കരിച്ചു

ബഹു ഭാഷാ പ്രവീണ്യം നേടിയ വളണ്ടിയര്‍മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്ക് ആവശ്യമായ സേവനങള്‍ ചെയ്യുന്നതിന് മക്ക ഐ സി എഫ് & ആര്‍ എസ് സി സംയുക്ത വളണ്ടിയര്‍ കോര്‍ (എച്ച് വി സി) രൂപവത്കരിച്ചു. പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തില്‍ സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സംഘമാണ് ഐ സി എഫ് & ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍.

ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന എല്ലാ ഹാജിമാര്‍ക്കും എച്ച് വി സി വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ എത്തുന്നത് മുതല്‍ വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി മസ്ജിദുല്‍ ഹറം പരിസരം, മഹ്ബസ് ജിന്ന് ബസ് സ്റ്റേഷന്‍, ഖുദൈ ബസ് സ്റ്റേഷന്‍ അറഫ, മിന, മെട്രോ ട്രെയിന്‍ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയ, ഹയ്യ് നസീം തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം ലഭ്യമാക്കാറുണ്ട്.

ബഹു ഭാഷാ പ്രവീണ്യം നേടിയ വളണ്ടിയര്‍മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

എച്ച് വി സി ഭാരവാഹികളായി ഇനി പറയുന്നവരെ തിരഞ്ഞെടുത്തു. ടി എസ് ബദറുദ്ധീന്‍ ബുഖാരി തങ്ങള്‍ (രക്ഷാധികാരി), അഷ്റഫ് പേങ്ങാട്, ശംസുദ്ധീന്‍ നിസാമി, മുഹമ്മദ് മുസ്ലിയാര്‍, അഹ്മദ് കബീര്‍ ചൊവ്വ, സൈതലവി സഖാഫി, സിദ്ധീഖ് ഹാജി കണ്ണൂര്‍ (സ്റ്റിയറിങ് കമ്മിറ്റി), ഹനീഫ് അമാനി കുമ്പനൂര്‍ (ചെയര്‍മാന്‍), ജമാല്‍ കക്കാട് (ചീഫ് കോര്‍ഡിനേറ്റര്‍), അനസ് മുബാറക് കീഴിശ്ശേരി (ക്യാപ്റ്റന്‍), ശിഹാബ് കുറുകത്താണി (ചീഫ് അഡ്മിന്‍), ഷാഫി ബാഖവി മീനടത്തൂര്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍), അബൂബക്കര്‍ കണ്ണൂര്‍, മുഹീനുദ്ധീന്‍ വടക്കേമണ്ണ (ഫിനാന്‍സ്), സിറാജ് വില്യാപ്പള്ളി, മൊയ്ദീന്‍ കെ എ എം സി (മെഡിക്കല്‍ ) മുഹമ്മദലി കാട്ടിപ്പാറ, കബീര്‍ ചേളാരി (ഫുഡ്),
മുഹമ്മദലി വലിയോറ, റാഷിദ് മലബാരി (ട്രാവല്‍) സാലിം സിദ്ധീഖി, ലത്തീഫ് സഖാഫി (മീഡിയ), അലി കോട്ടക്കല്‍, അന്‍സാര്‍ താനാളൂര്‍ (റിസപ്ഷന്‍), അബ്ദു റഷീദ് വേങ്ങര, ഫിറോസ് സഅദി (ദഅ്‌വ), ഷബീര്‍ ഖാലിദ്, ഖയ്യും ഖാദിസിയ്യ (ട്രെയ്‌നിങ്), റഷീദ് അസ്ഹരി ഇരിങ്ങല്ലൂര്‍, ഷെഫിന്‍ ആലപ്പുഴ (ഓഫീസ് ) ഹുസൈന്‍ കൊടിഞ്ഞി, നാസര്‍ തച്ചമ്പൊയില്‍ (അക്കമഡേഷന്‍).

യോഗത്തില്‍ ഐ സി എഫ് പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ഖലീല്‍ നഈമി, ത്വല്‍ഹത്ത് കൊളത്തറ അഷ്റഫ് പേങ്ങാട് പ്രസംഗിച്ചു. ശിഹാബ് കുറുകത്താണി ആമുഖവും അന്‍സാര്‍ താനാളൂര്‍ നന്ദിയും പറഞ്ഞു.