Connect with us

Kerala

അങ്കണവാടികുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | അങ്കണവാടികുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 50കാരന്‍ അറസ്റ്റില്‍. നാദാപുരം ചെക്യാട് സ്വദേശി അശോകനാണ് പിടിയിലായത്. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടിയിലെ രണ്ട് കുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തിലും വിഷു ദിവസവും രണ്ടു കുട്ടികളെയും പ്രതി വീട്ടിലെത്തിച്ച്  ലൈംഗികമായി ഉപദ്രവിച്ചെന്നാണു കേസ്. സംഭവം അറിഞ്ഞതോടെ അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസില്‍ വിവരം അറിയിച്ചത്.