Connect with us

bihar murder

ബിഹാറില്‍ ജെ ഡി യു നേതാവിനെ ബൈക്കിലെത്തിയവര്‍ വെടിവച്ചു കൊന്നു

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ ജെ ഡി യു നേതാവ് വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് പ്രാദേശിക നേതാവ് സൗരഭ് കുമാറിനെ വെടിവച്ച് കൊന്നത്. സൗരഭിന് തലയ്ക്ക് രണ്ടു വെടിയേറ്റു. കൂടെയുണ്ടായിരുന്നയാള്‍ക്ക് മൂന്ന് തവണ വെടിയേറ്റു.

ഇന്നലെ രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പാറ്റ്‌ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി കൊല്ലപ്പെട്ട സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

 

Latest