Connect with us

Kerala

ആലപ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു; രണ്ട് പേരെ കാണാതായി

നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. ചെന്നിത്തല കരയുടെ പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യന്‍ (17) എന്ന പ്ലസ് ടു വിദ്യാര്‍ഥിയാണ് മരിച്ചത്. ആദ്യത്യന്റെ മൃതദേഹം അല്‍പ സമയം മുമ്പാണ് കണ്ടെടുത്തത്.

നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. പള്ളിയോടത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായാണ പ്രാഥമിക നിഗമനം.