Connect with us

onam

ഐ എം എഫ് ഓണാഘോഷം നടത്തി

ഉറിയടി, തീറ്റ മത്സരം മ്യൂസിക്കൽചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

Published

|

Last Updated

ദുബൈ | ഇന്ത്യൻ മാധ്യമ കൂട്ടായ്മ(ഐ എം എഫ്)യുടെ നേതൃത്വത്തിൽ “ഒരുമിച്ചോണം 2022′ സംഘടിപ്പിച്ചു. അജ്മാൻ ഹാബിറ്റാറ്റ് ഫാമിൽ ഒരു പകൽ നീണ്ട ആഘോഷ പരിപാടികളിൽ ദുബൈയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും അവതരിപ്പിച്ച നാടകം, കരോക്കെ ഗാനമേള, പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികളും ഉറിയടി, തീറ്റ മത്സരം മ്യൂസിക്കൽചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

ദുബൈ വി കെ എം കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും കലാഭവൻ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റുകൂട്ടി. ഉദ്ഘാടന സമ്മേളനത്തിൽ മാധ്യമ പ്രവർത്തക തൻസി ഹാശിർ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.

എം സി എ നാസർ ആശംസാ പ്രസംഗം നടത്തി. അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദ്ദീൻ, അരുൺ പാറാട്ട്, നിഷ്, രഞ്ജിത്ത് കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഓണസദ്യയും ഉണ്ടായിരുന്നു.

Latest